മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഏഴാം വാർഷികാഘോഷം സമാപിച്ചു. ഏഴാം വാർഷികാഘോഷത്തിന്റെ സമാപനം കിയാൽ മാനേജിംഗ് ഡയറക്ടർ സി.ദിനേശ് കുമാർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വിനി കുമാർ പ്രസംഗിച്ചു. തുടർന്നു ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാന വിതരണവും നടത്തി.
ഏഴ് മുതൽ ഒമ്പത് വരെ വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ കലാ കായിക മത്സരങ്ങളും സാംസ്കാരിക പരിപാടികളും നടത്തിയിരുന്നു. ഏഷ്യാ ബുക്സ് ഓഫ് റിക്കാഡിൽ ഇടം നേടിയ എയർപോർട്ട് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ടി.രാജീവന്റെ മാജിക് ഷോയും നടത്തിയിരുന്നു